
ഏതായാലും പുതിയ കേബിളുകള്‍ പുറത്ത് വന്നപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ അത് അനക്കം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പല മുഖം മൂടികളും ഇവിടെ അഴിക്കപ്പെടുന്നു. സാമ്രാജ്യത്വ വിരുദ്ധതയുടെ മുഖം മൂടി അണിഞ്ഞു നടക്കുന്ന മാര്‍കിസ്റ്റ് നേതാക്കള്‍ സായിപ്പിന്‍റെ മുന്നില്‍ മുട്ടുമടക്കുന്നതും ‘ആകാശം ഇടിഞ്ഞു വീണാല്‍ പോലും’ തകരാത്ത കരുത്തിന്‍റെ ഉടമയെന്നു പൊന്നാനി തെരഞ്ഞെടുപ്പ് മാമാങ്കത്തിനിടയില്‍ മഅദനി വിശേഷിപ്പിച്ച പിണറായി സഖാവ് അമേരിക്കക്കാരുടെ നിക്ഷേപത്തിന് വേണ്ടി കൊക്കകോള വിരുദ്ധ സമരത്തെ വെറും ഒരു പ്രാദേശിക സമരമായി വിശേഷിപ്പിക്കാന്‍ തയ്യാറായതും പുണ്യവാളനായി ചമയുന്ന അച്യുതാനന്ദന്‍ സഖാവു പോലും അവരുമായി ചര്‍ച്ച നടത്തിയതും ജനം അറിയുന്നത് വിക്കിലീകസ് വിക്കി വിക്കി കാര്യങ്ങള്‍ ലീക്ക് ചെയ്തപ്പോളാണ്. പറഞ്ഞത് വിക്കി വിക്കിയാണെങ്കിലും പറയുന്നത് കാര്യമായതിനാല്‍ അത് സമ്മതിക്കാതിരിക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് നമ്മുടെ രാഷ്ട്രീയ നേത്രത്വം.
അതിനിടയിലാണ് മറ്റൊരു കേബിള്‍കൂടി പുറത്തു ചാടിയത്. വിഷയം കേരളത്തിലെ ഇസ്‌ലാമിക പരിസരം. സ്വാഭാവികമായും വേണ്ടത്ര മാധ്യമ ശ്രദ്ധയും അതിനു കിട്ടി. 2006 ഡിസംബര്‍ ആറിന് ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് അയച്ച നയതന്ത്ര കേബിളിന്‍റെ വിഷയം തന്നെ ‘കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയം: കടുംപിടുത്തക്കാരുടെ കടന്നുവരവ് ഉത്കണ്ഠക്ക് കാരണം’ എന്നാതായിരുന്നു. സദ്ദാം ഹുസൈനെതിരെ അമേരിക്കന്‍ പാവകോടതിയുടെ വിധി വന്നതിനോടനുബന്ധിച്ചു ആയതിനാല്‍ അതിനോടുള്ള കേരളീയരുടെ പ്രതികരണത്തില്‍ നിന്നാണ് സന്ദേശം തുടങ്ങുന്നത്. തന്‍റെ പഴയ കാലം മാറ്റിവെച്ചു സദ്ദാമിന് പുതിയ രാഷ്ട്രീയം തുടങ്ങാന്‍ ഏറ്റവും പറ്റിയ സ്ഥലം കേരളമാണെന് സന്ദേശത്തിലെ പരമാര്‍ശം കേരളത്തിലെ ജനങ്ങളുടെ സാമ്രാജ്യത്വ വിരുദ്ധ മനോഭാവത്തെ പരിഹാസ രൂപത്തിലാണെങ്കിലും വളരെ സുന്ദരമായി വിശദീകരിക്കുന്നു. സ്വതവേ മൃദുഭാഷിയായ ശിഹാബ് തങ്ങള്‍ പോലെ സദ്ദാം വിധിക്കെതിരെ രോഷാമായി സംസാരിച്ചുവെന്നു പറഞ്ഞ സന്ദേശം കേരള മുസ്‌ലിംകളിലെ ഇരു വിഭാഗം സുന്നികളെയും ഇരു വിഭാഗം മുജാഹിടുകളെയും ജമാഅത്തെ ഇസ്ലാമിയെയും കുറിച്ച് പറഞ്ഞതിന് ശേഷം എന്‍,ഡി.എഫ്, സിമി എന്നിവയെക്കുറിച്ചും സംസാരിക്കുന്നു.

മുജാഹിദ് നേതാവ് അമരിക്കന്‍ കോണ്‍സുലേറ്റിന്‍റെ ഇഫ്താര്‍ സംഘടിപ്പിക്കുക വഴി മുമ്പേ അമേരിക്കന്‍ പക്ഷപാതിയായി അറിയപ്പെടുന്നു. അതിനാല്‍ അദ്ദേഹത്തിന്‍റെ ഈ അമേരിക്കന്‍ ബന്ധം വീണ്ടും സംശയങ്ങള്‍ക്ക് വഴി വെക്കുന്നു. പക്ഷേ അതിനു വേണ്ടി പണയം വെച്ചത് എന്താന്നറിഞ്ഞാല്‍ കൊള്ളാം.

സഖാക്കളും കോണ്ഗ്രസ് നേതാക്കളും അടക്കം എല്ലാവരും തങ്ങളെക്കുറിച്ചുള്ള വിക്കിലീക്സ് വെളിപ്പെടുത്തലുകളെ ശരിവെക്കുമ്പോള്‍ ഒരു നിഷേധം കൊണ്ട് മാത്രം അത് കഴുകിക്കളയാന്‍ മന്ത്രിക്കാകുമോ? അല്ലെങ്കിലും അങ്ങനെ ഒരു കളവു അമേരിക്കയിലേക്ക് എഴുതിവിട്ടിട്ടു അവര്‍ക്ക് എന്ത് നേടാന്‍? വോട്ടു നല്‍കുന്ന ജനവും കൊണ്ടുനടക്കുന്ന സമുദായവും വളര്‍ത്തിയ പാര്ട്ടിയുമല്ല മറിച്ചു, ആടിപ്പാടാനുള്ള വേദികളും ഹീറോ പരിവേഷം നല്‍കുന്ന മാധ്യമങ്ങളും അതിനപ്പുറം ഫാഷിസ്റ്റ്-സാമ്രാജ്യത്വ ഇടങ്ങളുമാണെങ്കില്‍ അതിനു പുതിയ ലേബലുകള്‍ തേടുന്നതല്ലേ നല്ലത്. കോണ്‍ഗ്രസ് നേത്രത്വതിനെതിരെ പണ്ട് മുരളീധരന്‍ പറഞ്ഞത് ഇവിടെ ആവര്‍ത്തിക്കാതെ വയ്യ. അച്ഛന്‍ ആനപ്പുറത്ത് കയറിയെന്നു കരുതി മകനുമുണ്ടാകുമോ ആ തഴമ്പ്?
വിശ്വാസ്യത അടിയറവെച്ച ഇത്തരം നേതാക്കളെ സമുദായം ഇനിയും എത്ര നാള്‍ പേറേണ്ടി വരുമെന്നു ഒരു നിശ്ചയവുമില്ല. സൈഡ് ബെഞ്ചിലിരുത്തേണ്ടവരെ അവിടെയിരുത്താന്‍ നേത്രത്വം ത്രാണി പ്രകടിപ്പിക്കാത്ത പക്ഷം അതു കൊണ്ട് നടക്കുന്നവരെ നാറ്റിക്കുമെന്ന കാര്യം തീര്‍ച്ച.
ചര്‍ച്ചിക്കപ്പെടുന്ന കേബിള്‍ സന്ദേശം വായിക്കാന്‍ ഇവിടെ ക്ലിക്കുക്ക.
ചര്‍ച്ചിക്കപ്പെടുന്ന കേബിള്‍ സന്ദേശം വായിക്കാന്‍ ഇവിടെ ക്ലിക്കുക്ക.