2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

ഏറ്റവും സ്വാധീനമുള്ള 500 മുസ്ലിംകള്‍

കഴിഞ്ഞ ദിവസം വേറെ ചില വിഷയങ്ങളുടെ അന്തര്‍വല (ഇന്റര്‍നെറ്റ്‌) പരതലിനിടയിലാണ് അടുത്തിടെ പ്രസിദ്ധീകരിച്ച 2010 ലെ ഏറ്റവും സ്വാധീനമുള്ള 500 മുസ്ലിംകളുടെ ലിസ്റ്റ് കിട്ടിയത്. ശ്രദ്ധേയമായ ഒട്ടേറെ വിവരങ്ങള്‍ അതിലുണ്ട്.

ചുരുക്കി പറയാം

1. ലോക മുസ്ലികളില്‍ 96% പരമ്പരാഗത മുസ്ലിംകളാണ്. പരമ്പരാഗത സുന്നികള്‍, പരമ്പരാഗത ശിയാക്കള്‍, ഇബാദികള്‍ എന്നീ മൂന്നു വിഭാഗാങ്ങളെയാണ് റിപ്പോര്‍ട്ട് പരമ്പരാഗത മുസ്ലിംകള്‍ എന്നു വിളിക്കുന്നത്‌.

ഈ പരമ്പരാഗതക്കാരില്‍ 90% വിശ്വാസപരമായി ഇമാം അബുല്‍ ഹസന്‍ അല്‍അശ്അരി, ഇമാം അബൂ മന്‍സൂര്‍ അല്‍മാതുരുദി എന്നിവരെയും കര്‍മ്മശാസ്ത്രപരമായി ഹനഫി, ശാഫി, മാലികി, ഹന്‍ബലി, എന്നീ മദ്ഹബുകളെയും ആത്മീയമായി ഖാദിരിയ്യ, നഖ്‌ശബന്തിയ്യ, തീജാനിയ്യ, ശാദിലിയ്യ, രിഫാഇയ്യ, സുഹ്രവര്‍ദിയ്യ, കുബ്രാവിയ്യ, മൌലവിയ്യ, ചിശ്തിയ്യ, ബാ-അലവിയ്യ, ഖല്‍വതിയ്യ, ബദവിയ്യ തുടങ്ങിയ സരണികളെയും അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന പരമ്പരാഗത സുന്നികളാണ്.

9.5 % പരമ്പരാഗത ശിയാക്കളും ൦.5% ഖവാരിജുകളുടെ പുതുരൂപമായ ഒമാന്‍ കേന്ദ്രീകരിച്ചുള്ള ഇബാദികളാണ്.

2. റിപ്പോര്‍ട്ട് ഫണ്ടമെന്റലിസ്റ്റുകള്‍ എന്ന് വിളിക്കുന്ന വഹ്ഹാബികള്‍(സലഫികള്‍)/ഇഖ്വാനികള്‍/വിപ്ലവ ശിയാക്കള്‍ എല്ലാവരും കൂടി ചേര്‍ന്നാല്‍ ലോക മുസ്ലികളുടെ 3% മാത്രം.

3. ബാക്കിയുള്ള 1% ആധുനികവാദികള്‍.

ഒന്നുക്കൂടി വ്യക്തമാക്കാന്‍ പട്ടിക സഹായിക്കും.

പരമ്പരാഗത സുന്നികള്‍ 86.40%
പരമ്പരാഗത ശിയാക്കള്‍ 9.12%
ഇബാദികള്‍ 0.48%
സലഫികള്‍/ഇഖ് വാനികള്‍/വിപ്ലവ ശിയാക്കള്‍ 3.00%
ആധുനിക വാദികള്‍ 1.00%
ആകെക്കൂടി 100.00%


വിവിധ മദ്ഹബുകള്‍ പിന്തുടരുന്നവരുടെ ശതമാനം

മദ്ഹബ് % ആകെ മുസ്ലിംകളില്‍ % സുന്നികളില്‍
ഹനഫി 43.68% 50.40%
ശാഫി 26.88% 31.00%
മാലികി 14.40% 16.50%
ഹന്‍ബലി 1.92% 2.10%
ആകെക്കൂടി 86.88% 100.00%

റിപ്പോര്‍ട്ട് തയ്യാറാക്കിയതു the royal islamic strategic studies centre
(المركز الملكي للبحوث والدراسات الإسلامية (مبدأ എന്ന അമ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. പേരു സൂചിപ്പിക്കുന്നതു പോലെ ജോര്‍ദാന്‍റെ അബ്ദുല്ല രാജാവിന്‍റെ കീഴിലുള്ളതാവണം സ്ഥാപനം.
ആകെയുള്ള 500 പേരില്‍ ആദ്യ 50 സ്ഥാനം പിടിച്ചവരെക്കുറിച്ച് ഫോട്ടോ സഹിതം വിശദീകരണമുണ്ട്. പിന്നിടുള്ള 450 പേരെ പ്രത്യേക റാങ്ക് നിശ്ചയിക്കതെയാണ് നല്കിയ്ട്ടുള്ളത്.

സ്വാവാഭികമായും ഒന്നാം സ്ഥാനം ഇരു തിരുഗേഹങ്ങളുടെയും സേവകന്‍ അബ്ദുല്ല രാജാവിനാണ്. അള്‍ട്രാ സലഫിസത്തിന്‍റെ സ്വാധീനം കുറച്ചു സഊദി അറേബ്യയില്‍ മാറ്റത്തിന്‍റെ കാറ്റ്‌ വീശിത്തുടങ്ങിയതാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അദ്ദേഹം മുന്നിലെത്താന്‍ കാരണം. പിന്നെ രണ്ടാം സ്ഥാനം 2003 മുതല്‍ തുര്‍ക്കിയുടെ പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന ത്വയ്യിബ് ഉര്‍ദുഗാനാണ്. കമാലിസ്റ്റ് പട്ടാളാധിപത്യത്തില്‍ നിന്നും മത സ്വാതന്ത്ര്യത്തിലേക്കും ജനാധിപത്യത്തിലേക്കും തുര്‍ക്കിയെ നയിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം ആ സ്ഥാനത്തിന് എന്തു കൊണ്ടും അര്‍ഹന്‍ തന്നെ. 3-സ്ഥാനം ഇറാന്‍റെ പരമോന്നത നേതാവ് അലി ഖാംനഇ.

അമീറുല്‍ മുഅമിനീന്‍ എന്നാ സ്ഥാനപ്പെരുള്ള രണ്ടുപേര്‍ ലിസ്റ്റിലുണ്ട്. അഞ്ചാം സ്ഥാനത്തുള്ള മൊറോക്കോ രാജാവ് മുഹമ്മദ്‌ ആറാമന്‍, 23- സ്ഥാനത്തുള്ള HIS ROYAL EMINENCE AMIRUL MU’MININ SHEIKH AS SULTAN MUHAMMADU SA’ADU ABUBAKAR III നൈജീരിയന്‍ മുസ്ലിംകളുടെ ആത്മീയ നേതാവാണ്.



ഇന്ത്യയില്‍ നിന്ന് ആദ്യ അമ്പതില്‍ സ്ഥാനം പിടിച്ചവര്‍ ഇവരാണു.
1) 26 Mufti Muhammad Akhtar RazaKhan Qaadiri Al Azhari Barelwi Leader and Spiritual Guide
2) 40- Maulana Mahmood Madani Leader and Executive Member of Jamiat Ulema-e-Hind, India
3) 47-His Holiness Dr Syedna MohammadBurhannuddin Saheb The 52nd Da‘i l-Mutlaq of the Dawoodi Bohras

പേരുകളും അതിന്‍റെ മുമ്പിലുള്ള ആദരസൂചകങ്ങളളും റിപ്പോര്‍ട്ടില്‍ നിന്ന് അപ്പടി പകര്‍ത്തിയതാണ്.

450പേരില്‍ ചിലരുടെ പേരു കേട്ടാല്‍ മൂക്കത്ത് വിരല്‍ വെച്ചു പോവും. കാരണം ഇവരുടെയൊക്കെ മുസ്‌ലിം വ്യക്തിതത്വില്‍ നിന്നാണ് അവരുടെ സ്വാധീനം കണക്കാക്കിയതെന്നു റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. അങ്ങനെയെങ്കില്‍ ലിസ്റ്റില്‍ പെടാന്‍ പാടില്ലാത്ത പലരും അതില്‍ സ്ഥാനം പിടിക്കുകയും ഉല്‍പ്പെടെണ്ട പലരും തഴയപ്പെടുകയും ചെയ്തിണ്ട്.
അസ്ഗ്ര്‍ അലി എഞ്ചിനീയര്‍, ഷാരൂഖ് ഖാന്‍, ഡല്‍ഹി ഇമാം, മുന്‍ പ്രസിഡന്റ്‌ അബ്ദുല്‍ കലാം തുടങ്ങിയവരൊക്കെയുള്ള ഈ ലിസ്റ്റില്‍ ലോകത്തെ മിക്കവാറും എല്ലാ മുസ്‌ലിം വിഭാഗങ്ങളും അതു പോലെ മുസ്‌ലിം കമ്മ്യൂണിറ്റികളും അവരുടെ നേത്രതങ്ങളിലൂടെ ലിസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍, ലോകത്തെ ഏറ്റവും സംഘടിതമായ മുസ്‌ലിം ന്യൂനപക്ഷം ജീവിക്കുന്ന കേരളക്കരയില്‍നിന്നും ആരെയും കണ്ടില്ല. ഇത് ലിസ്റ്റ് അപൂര്‍ണ്മാക്കുന്നതിനപ്പുറം കേരള മുസ്ലികള്‍ക്ക് എന്തുകൊണ്ടോ ലോക മുസ്‌ലിം മുഖ്യധാരയില്‍നിന്നും പുറത്താണെന്ന സന്ദേശം നല്‍കുന്നു. ലോക മുസ്‌ലിം സമൂഹവുമായി (പ്രതേകിച്ചും പരമ്പരാഗത മുസ്ലിംകളുമായി) സാംസ്കാരിക ബന്ധം സ്ഥാപിക്കുന്നതില്‍ നമ്മുടെ പിന്നാക്കമായതാവണം ഇതിനു കാരണം. സാധാരണ ഇത്തരം ലിസ്റ്റുകളില്‍ പ്രത്യക്ഷപ്പെടാറുള്ള മാന്യദേഹം 2009 ലെ ലിസ്റ്റില്‍ സ്ഥാനം പിടിച്ചിരുന്നെങ്കിലും ഇപ്രാവശ്യം ഒഴിവാക്കപെട്ടവരുടെ ലിസ്റ്റിലാണ് കണ്ടത്. 80 ലക്ഷത്തോളം വരുന്ന കേരളത്തിനകത്തും പുറത്തും സംഘടിതമായി ജീവിക്കുകയും ചെയ്യുന്ന മലയാളി മുസ്‌ലിം സമൂഹത്തിന്‍റെ നിറ സാന്നിധ്യമായി നിലകൊള്ളുന്ന പാണക്കാട് തങ്ങന്മാരും കേരളത്തിലെ പരമ്പരാഗത മുസ്‌ലിം പണ്ഡിത നേതൃത്വവും പരാമര്ശിക്കപ്പെടാതെപോയത് എന്തുകൊണ്ടാണെന്നു പഠനവിധേയമാക്കപ്പെടണം.

ഏതായാലും മുസ്‌ലിം ലോകത്തെ ചലനങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ ഈ റിപ്പോര്‍ട്ട് വായിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതാണ്. ഈ ലിങ്കില്‍ അമര്‍ത്തിയാല്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഇറക്കാം.




1 അഭിപ്രായം:

  1. പ്രിയപ്പെട്ട നിയാസ് ഹുദവി
    ആദ്യമേ , എന്റെ ആശംസകള്‍....
    മണല്‍ തിട്ടയിലൂടെ ഇത്തിരി നേരം നടന്നു
    അഭിപ്രായം എഴുതണമെന്നു തോന്നി,
    ലോകത്ത് ഏറ്റവും സ്വാധീനമുള്ള 500 മുസ്ലിംകളുടെ ലിസ്റ്റ് സാകൂതം
    വായിച്ചു തുടങ്ങി
    കഴിഞ്ഞ വര്‍ഷങ്ങളില്‍ താങ്കള്‍ സൂചിപിച്ച മാന്യ ദേഹത്തിന്റെ പേര്‍ ഉള്പെട്ടതിനാല്‍, നിരന്തരം മെയിലുകളും വ്യത്യസ്ഥ ആംഗിളിലുള്ള ചിത്രങ്ങളും വന്നിരുന്നു.
    ഏതോ മഹാ സംഭവം നടന്നെന്ന ധ്വനിയില്‍ ..
    ഇത്തവണ എന്ത് സംഭവിച്ചാവോ ....

    മണല്‍ തിട്ടയില്‍ താങ്കളെഴുതിയ ആശങ്ക അസ്ഥാനത്തല്ല.
    " ലോകത്തെ ഏറ്റവും സംഘടിതമായ മുസ്‌ലിം ന്യൂനപക്ഷം ജീവിക്കുന്ന കേരളക്കരയില്‍നിന്നും ആരെയും കണ്ടില്ല. ഇത് ലിസ്റ്റ് അപൂര്‍ണ്മാക്കുന്നതിനപ്പുറം കേരള മുസ്ലികള്‍ക്ക് എന്തുകൊണ്ടോ ലോക മുസ്‌ലിം മുഖ്യധാരയില്‍നിന്നും പുറത്താണെന്ന സന്ദേശം നല്‍കുന്നു."

    ഇത്തരം ചിന്തകള്‍ പങ്കിടാന്‍ സന്തോഷമുണ്ട്....
    വെറുതെ ആണെന്നറിയാ മെങ്കിലും ....
    ഒഴിവു നേരങ്ങളില്‍ മണല്‍ തിട്ടയില്‍ വരാം .
    സമകാലിക വിഷയങ്ങളെ സ്വന്തം വീക്ഷണത്തില്‍ അപഗ്രഥിക്കാന്‍ താങ്കള്‍ കാണിക്കുന്ന ഉത്സാഹം ഏറെ സന്തോഷം നല്‍കുന്നു.
    പ്രാര്‍ഥനാ പുര്‍വ്വം

    ഉസ്മാന്‍ എടത്തില്‍
    ജിദ്ദ . സൗദി അറേബ്യ

    മറുപടിഇല്ലാതാക്കൂ