ഒക്ടോബര്‍ 15 – ബ്ലോഗ് ആക്ഷന്‍ ദിവസം എന്ന പേരില്‍ നൂറിലധികം രാഷ്ട്രങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് ബ്ലോഗ്ഗര്‍മാര്‍ ഒരേ വിഷയത്തില്‍ ബ്ലോഗ്ഗുന്ന ദിവസം. ഈ വര്‍ഷത്തെ വിഷയം ജലമാണ്.
ജീവന്‍റെ അടിസ്ഥാന ഘടകമാണ് ജലം. അതിന്‍റെ നിലനില്പിനും ജലം കൂടിയേതീരൂ. മുഴുവന്‍ ജീവി വര്‍ഗത്തിന്‍റെയും സൃഷ്ടിപ്പ് ജലത്തില്‍ നിന്നാണെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നു. ജീവന്‍റെ സാന്നിധ്യം തേടി ഭൂമിയുടെ പുറത്തേക്ക് മനുഷ്യന്‍ നടത്തുന്ന യാത്ര അന്വേഷിക്കുന്നതും ജലത്തെക്കുറിച്ചാണ്.
ഇക്കഴിഞ്ഞ ജൂലൈ മാസം ഐക്യരാഷ്ട്ര സഭ സുരക്ഷിതവും ശുദ്ധവുമായ കുടിവെള്ളം മനുഷ്യന്‍റെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട കണക്കുക്കള്‍ നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ലോകത്താകമാനം 884 ദശലക്ഷം ജനങ്ങള്‍ക്ക് ശുദ്ധ ജലം ലഭ്യമല്ല. കുടിവെള്ള പ്രശ്നം കാരണം ഒരോ ആഴ്ചയിലും അഞ്ചു വയസ്സിനു താഴെയുള്ള 38,000 കുഞ്ഞുങ്ങള്‍ മരിക്കുന്നുണ്ട്. ഇങ്ങനെ ഒരു ഭാഗത്ത് മനുഷ്യന്‍ കുടിവെള്ളത്തിനു വേണ്ടി കഷ്ടപ്പെടുമ്പോള്‍ മറുഭാഗത്ത് ആവശ്യങ്ങള്‍ക്കും അനാവശ്യങ്ങള്‍ക്കും വേണ്ടി നഷ്ടപെടുത്തുന്ന വെള്ളത്തിനു ഒരു നിയന്ത്രണവുമില്ല. ഭക്ഷ്യവസ്തുക്കള്‍, വസ്ത്ര നിര്‍മാണം, ടെക്നോളജി, വെള്ളക്കുപ്പി നിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവാകുന്ന വെള്ളത്തിന്‍റെ കണക്ക് (water footprints) ഭീമമാണ്.
കുപ്പിവെള്ളം വളരെ മേന്മയേറിയതെന്ന ധാരണയാണ് പൊതുവേ പലര്‍ക്കും. ഇക്കഴിഞ്ഞ മാസം ഖത്തറില്‍ നിന്നിറങ്ങുന്ന ഇംഗ്ലീഷ് ദിനപത്രമായ The Peninsula ഇത് സംബന്ധിച്ച ഒരു വലിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിന്നു. കുപ്പിവെള്ളത്തേക്കാള്‍ നല്ലത് ടാപ്പ് വെള്ളമെന്നായിരുന്നു അതിന്‍റെ കാതല്‍. വെള്ളക്കുപ്പികള്‍ നിര്‍മിക്കാന്‍ വേണ്ടി വരുന്ന ഇന്ധനവും അത് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ഇതിനു പുറമേ. ഇതൊക്കെ കൊണ്ടുതന്നെ ജല സംരക്ഷണാര്‍ പ്രവര്‍ത്തിക്കുന്ന പല സംഘടനകളും കുപ്പിവെള്ളത്തിനെതിരെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്ലാച്ചിമടയില്‍ ശ്രമിച്ചത് പോലെ കുടിവെള്ളം ഊറ്റി കുപ്പിവെള്ളമാക്കുന്ന കുത്തകകള്‍ക്ക് ലാഭമാല്ലാതെ മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ ഒരു പ്രശ്നമല്ലല്ലോ.
മറ്റൊരു കൂട്ടര്‍ അനാവശ്യമായി വെള്ളം ഉപയോഗിക്കുന്നവരാണ്. നാം മലയാളികള്‍ ആ കാര്യത്തില്‍ മുന്‍പന്തിയിലാണ്. ദിവസവും കുളിക്കുന്നത് നല്ല കാര്യം തന്നെ. പക്ഷേ അതിനു ചെലവഴിക്കുന്ന വെള്ളത്തിന് നിയന്ത്രണം വേണം. ആവശ്യങ്ങള്‍ക്കാണെങ്കിലും അമിതവ്യയം മതം പ്രോത്സാഹിപ്പിക്കുന്നില്ല. അംഗസ്നാനം (വുദു) ചെയ്തുകൊണ്ടിരിക്കുന്ന സഅദ് (റ) വിന്‍റെ അടുത്തുകൂടി കടന്നുപോയ പ്രവാചകന്‍ (സ) അദ്ദേഹത്തോട് പറഞ്ഞു. “ സഅദേ നീ അമിതമായി (വെള്ളം) ഉപയോഗിക്കരുത്". ഉടനെ സഅദ് (റ) തിരിച്ചു ചോദിച്ചു "വുദുവില്‍ അമിതവ്യയമോ?” അതിനു തിരുദൂതരുടെ മറുപടി വളരെ ശ്രദ്ധേയമാണ് "തീര്‍ച്ചയായും. നീ ഒരു പുഴക്കരയിലാണെങ്കിലും (വെള്ളം അമിതമായി ഉപയോഗിക്കരുത്)”
വുദു ചെയ്യുന്നതിന് പ്രവാചകന്‍ ഉപയോഗിച്ചിരുന്നതു കേവലം അര ലിറ്റര്‍ വെള്ളമാണ്. കുളിക്കാന്‍ രണ്ടു ലിറ്ററും. നമ്മില്‍ എത്രപേര്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയും. നിയന്ത്രണം തുടങ്ങേണ്ടത് വീട്ടില്‍ നിന്നുതന്നെ.
മാലിന്യക്കൂമ്പാരങ്ങള്‍ തള്ളുകവഴി ഇന്ന് നമ്മുടെ പുഴകളും കായലുകളും സമുദ്രങ്ങളും മലിനമായിരിക്കുന്നു. വഴികളിലും വെള്ളക്കെട്ടുകളിലും തണല്‍വൃക്ഷങ്ങല്‍ക്കരികിലും വിസര്‍ജ്ജിക്കുന്നത് ദൈവ കോപത്തിലേക്കും ശാപത്തിലെക്കും വഴിതുറക്കുമെന്നുള്ള പ്രവാചക അധ്യാപനത്തിന്‍റെ അന്ത:സത്ത മനസ്സിലാക്കിയവര്‍ക്ക് ഇത്തരത്തില്‍ ജല ഉറവിടങ്ങള്‍ മലിനമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
ജലം ദൈവികാനുഗ്രഹങ്ങളില്‍ വളരെ ഏറെ പ്രധാനമാണ്ജലം, മഴ, പുഴ, സമുദ്രം, ഉറവ തുടങ്ങി ജലവുമായി ബന്ധപ്പെട്ട പലതിനെക്കുറിച്ചും ഖുര്‍ആന്‍ സംസാരിക്കുന്നുണ്ട്. താഴ്വാരങ്ങളിലൂടെ പുഴകള്‍ ഒഴുക്കുന്ന പൂന്തോപ്പുകളായിട്ടാണ് സ്വര്‍ഗ്ഗത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. തനിക്ക് യഥേഷ്ടം ലഭ്യമാകുന്നതു കൊണ്ട് അതിന്‍റെ വില മനസ്സിലാക്കാതെ അത് സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു. അവരോടു ഖുര്‍ആന്‍ ചോദിക്കുന്നു "നിങ്ങളുടെ ജലം ഭൂമിയില്‍ താഴ്ന്നു പോവുകയാണെങ്കില്‍ ആരാണ് നിങ്ങള്‍ക്കു ഒഴുകുന്ന ഉറവുവെള്ളം കൊണ്ടുവന്നുതരിക?”
thought provoking, such thoughts should be conveyed to the mass people irrespective of cast and creed. the only solution for global threats like global warming is changing our lifestile and being an equofriend. let the thoughts be published in public print media of kerala adding some secular flavour in the article.why a king of tyny dynasty can be a guardian of a great nation.
മറുപടിഇല്ലാതാക്കൂതീര്ച്ചയായും. ഇത്തരം വിഷയങ്ങള്‍ പൊതു സമൂഹത്തിലേക്കു എത്തേണ്ടതുണ്ട്. പക്ഷെ അവിടെയൊക്കെ എസ്ടാബ്ലിഷ്ഡു എഴുത്തുകാര്‍ക്ക് മാത്രമേ അവിടെയൊക്കെ സ്ഥലമുണ്ടാകൂ. അതോകൊണ്ടാണല്ലോ ആരെയും പേടിക്കാതെ സര്‍വ സ്വതന്ത്രമായി എഴുതാവുന്ന ബൂലോകം കൂടുതല്‍ പ്രചാരം നേടികൊണ്ടിരിക്കുന്നത്. പിന്നെ മതെര്തര വിഷങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും മതത്തിലൂടെ സഞ്ചരിക്കാനാണ് എനിക്ക് താത്പര്യം. പ്രതികരണത്തിന് നന്ദി.
മറുപടിഇല്ലാതാക്കൂithu oru pothu prashnam aanu athinal ithinu theerchayayum pariharam kandethan naam baathyastar aan
മറുപടിഇല്ലാതാക്കൂ